#

Sankaran Vijaykumar
കൊത്തുനേരം : Dec 27, 2015

പങ്കു വെയ്ക്കൂ !

ഒരു സർവ്വേ കഥ

******************

https://www.facebook.com/sankaranv1?fref=nf

1819-ലെ ഒരു പകൽ .Lt ജോർജ് എവറസ്റ്റ് 150 പേർ അടങ്ങുന്ന ഒരു വലിയ സംഘവുമായി കൃഷ്ണനദിക്കും ഗോദാവരിനദിക്കും ഇടയിലുള്ള ഒരു കൊടുംകാട്ടിൽ അകപെട്ടിരിക്കുകയാണ് .ഇവിടെയാണെങ്കിൽ ചെറിയ പക്ഷികളുടെയത്രയും വലിപ്പമുള്ള ചിലന്തികൾ തുടങ്ങി പെരുംപാമ്പ്,കാട്ടുപന്നി ,കടുവ വരെയുണ്ട് .പുറത്ത് ആകാശത്ത് മണ്‍സൂണ്‍ മേഘപാളികൾ ഉരുണ്ടുകുടിയിട്ടുണ്ട് .ഏതു സമയവും അത് മഴയായി പെയയാം.അധികം താമസിയാതെ തന്നെ അത് സംഭവിച്ചു .കൊടുംമഴ .വൃക്ഷങ്ങൾ കടപുഴകി വീണു .വിഷ ജന്തുക്കൾ കൂടുകൾ നഷ്ടപ്പെട്ട് നാല് പാടും പായാൻ തുടങ്ങി .മുസിനദി(കൃഷ്ണനദിയുടെ കൈവഴി )വരേണ്ടിയിരുന്ന ആ സംഘത്തിന്റെ റേഷൻ തടസ്സപെട്ടു .അങ്ങനെ ആഹാരവും നഷ്ടപെട്ടു . എവറസ്റ്റിനു അന്നുതന്നെ കൃഷ്ണനദിക്ക് എതിരെയുള്ള സാരംഗപള്ളി എന്ന മലയുടെ സമീപം എത്തിച്ചേരണം.പക്ഷെ സർവ്വേയറന്മാരെ ചുമന്നിരുന്ന കുടെയുള്ള ആനകൾ നദി കുറുകെ കടക്കാൻ കുട്ടാക്കുന്നില്ല.എന്നിട്ടും സംഘനായകൻ ആയ എവറസ്റ്റ് തളർന്നില്ല.തന്റെ വിശ്വസ്തരായ 12 ആളുകളുമായി മുളകൊണ്ടുണ്ടാക്കിയ ഒരു വട്ടവള്ളത്തിൽ നദി കടന്നു.അദ്ദേഹം അവിടെ എത്തിയപ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു .മഴയും ഒട്ടും ശമിച്ചിരുന്നില്ല.കുടാതെ പേടിപ്പെടുത്തുന്ന ഇടിയും മിന്നലും .സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും അന്നേ ദിവസം ആഹാരം കിട്ടാതെ പട്ടിണിയിലും കോരിച്ചൊരിയുന്ന മഴയിലും അകപെട്ട്‌ അവിടെ കഴിഞ്ഞുകൂടി .താമസിയാതെ തന്നെ എല്ലാവർക്കും മലേറിയ രോഗം പിടിപെട്ടു .


മുകളിൽ വിശദീകരിച്ച സംഭവം ലോകചരിത്രത്തിൽ തന്നെ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു മഹാസംഭവത്തിലെ ഒരേടാണ് .അതാണ്‌ The Great Trigonometric Survey എന്നറിയപ്പെടുന്ന ഇന്ത്യൻ ഭുപടനിർമാണത്തിന്റെ കഥ .1799 ലെ ടിപ്പുസുൽത്താനുമായുള്ള നാലാം മൈസൂർ യുദ്ധത്തിന്റെ ഫലമായി മൈസൂർ രാജ്യം ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ അധീനതയിൽ ആയി .അതോടെ ഇന്ത്യയുടെ തന്നെ മുക്കാൽ ഭാഗവും ബ്രിട്ടീഷ്‌കാരുടെ കൈകളിൽ ആവുകയും ചെയ്തു .പിടിച്ചെടുക്കപെട്ട ഭുവിഭാഗങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിനും നികുതികൾ ചുമത്തുന്നതിനുമായി ഒരു ഭൂസർവ്വേ ആവശ്യമാണെന്ന് യുദ്ധത്തിൽ പങ്കെടുത്ത പോരാളിയും സർവേയറും ആയിരുന്ന Maj വില്ല്യം ലാംടണ്‍ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന വെല്ലസ്ലി പ്രഭുവിനോട്‌ നിർദേശിച്ചു . .അതിനായി ലാംടൻ ഒരു പുതിയ ആശയം മുന്നോട്ടു വച്ചു.പക്ഷെ അത് ഇന്ത്യമഹാരാജ്യത്തിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു ആശയം ആയിരുന്നുവെന്ന് അന്ന് ആരും മനസ്സിലാക്കിയിരുന്നില്ല .ഇത് പ്രകാരം സർവ്വേ നടത്തുന്നത് അന്നുവരെ നടത്തിയിരുന്ന സാമ്പ്രദായിക മാർഗ്ഗങ്ങൾ ആയ ജ്യോതിർ ഗോളങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള ഭൂസർവ്വേ ആയിരിക്കില്ല.മറിച്ച് ,നവീനവും ഫ്രാൻസ്സ് ,സ്പെയിൻ മുതലായ രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ചതുമായ Triangulation എന്ന സാങ്കേതം ആയിരിക്കും .ജ്യോതിർ ഗോളങ്ങളെ അടിസ്ഥാനപെടുത്തിയുള്ള സർവ്വേ കൃത്യത കുറഞ്ഞതും സമയദൈർഘ്യം ഏറെയുള്ളതും ആയിരിക്കും എന്ന് അദ്ദേഹം ധരിപ്പിച്ചു .പക്ഷെ അനേകം പർവതങ്ങളും താഴ്‌വരകളും ഗർത്തങ്ങളും കാടുകളുംകൊണ്ട് നിമ്നോന്നതമായ ഇന്ത്യയെപോലെ തെക്ക് കന്യാകുമാരി മുതൽ വടക്ക് ഹിമാലയം വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്ത് സർവ്വേ നടത്തുന്നതിന്റെ അപ്രയോഗികതയെ എല്ലാരും ചോദ്യം ചെയ്തു .പക്ഷെ ലാംടൻ ശുഭാപ്തിവിശ്വാസി ആയിരുന്നു.എതിർപ്പുകൾ അദ്ദേഹം വകവച്ചില്ല .വെല്ലസ്ലി പ്രഭുവും അദ്ദേഹത്തോടൊപ്പം നിന്നു.


Triangulation എന്നുവച്ചാൽ മറ്റൊന്നുമല്ല .നമ്മൾ സ്കൂളുകളിൽ പഠിച്ച ത്രികോണമിതി തന്നെ(സൈൻ തീറ്റ ,കോസ് തീറ്റ ).രണ്ടു പ്രദേശങ്ങൾക്ക് ഇടയിലുള്ള ദുരം(baseline) കണക്കാക്കി അവയിൽ നിന്നും മുന്നാമത്തെ ഒരു പ്രദേശത്തേക്കുള്ള കോണുകൾ മനസ്സിലാക്കിയാൽ അത് നിർമ്മിക്കുന്ന ത്രികോണത്തിന്റെ മറ്റു കൊണിന്റെയും വശങ്ങളുടെയും അളവുകൾ കണ്ടെത്താൻ പറ്റും .ഉദാഹരണത്തിന് 45,45,90 ഡിഗ്രിള്ള ഒരു ത്രികോണത്തിന്റെ അളവുകൾ 1:1:√2 ആണെന്ന് നമ്മൾക്ക് അറിയാം ..ഇങ്ങനെ ഒരു baseline മാത്രം കണക്കാക്കിയാൽ അനേകം ത്രികോണങ്ങളുടെ ഒരു ശ്രിംഖല തന്നെ നിർമിക്കുവാൻ കഴിയും.ഇങ്ങനെയുണ്ടാക്കുന്ന ത്രികോണത്തിന്റെ വിസ്തീർണം എല്ലാംകൂടി കൂട്ടിനോക്കിയാൽ നമുക്ക് ആ പ്രദേശത്തിന്റെ വിസ്തീർണം കണക്കാക്കാൻ കഴിയും.അങ്ങനെ മേജർ ലാംടൻ 1802 ഏപ്രിൽ 10 ന് മദ്രാസ്സിലെ st തോമസ്‌ മൌണ്ട് മുതൽ പെരുംബോക് (Perumbauk )ഹിൽ വരെ ഉള്ള ഒരു baseline കണക്കാക്കി triganometric survey യുടെ ആരംഭം കുറിച്ചു .100 അടി (30.5 m )നീളവും 40 ലിങ്കുമുള്ള ഒരു നീണ്ട ചങ്ങലയാണ് baseline അളക്കാൻ ഉപയോഗിച്ചത് .കുടാതെ അധിപ്രധാനമായ ഒന്ന് ഉണ്ടായിരുന്നത് തിയോടലൈറ്റ്‌ (theodelite )എന്ന ഉപകരണം ആണ് .ഇത് മറ്റൊന്നുമല്ല ഒരു വലിയ ടെലെസ്കോപും പിന്നെ നിയന്ത്രിക്കാൻ പറ്റുന്ന സ്കെയിലുകളും ആണ് .ലംബമായും തിരശ്ചിനവുമായുള്ള കോണുകൾ അളന്നിരുന്നത് ഇത് ഉപയോഗിച്ചാണ്. .ഏകദേശം അര ടണ്‍ (508kg) ഭാരമുള്ള ഇത് ചുമന്നിരുന്നത് 12 പേർ അടങ്ങിയ മല്ലന്മാർ ആയിരുന്നു.പിന്നെ ഏകദേശം 150 പേർ അടങ്ങുന്ന ഈ സംഘത്തിൽ ഉണ്ടായിരുന്നത് സർവേയറന്മാരിലെ പ്രധാനികളെ ചുമക്കാൻ 4 ആനകൾ,സുരക്ഷക്കായി 20 കുതിര പടയാളികൾ ,മറ്റു സർവ്വേ സാമഗ്രികൾ വഹിക്കാൻ 42 ഒട്ടകങ്ങൾ(തെന്നിന്ത്യയിലെ സർവേയിൽ ഒട്ടകങ്ങൾക്കു പകരം കാളകളെ ആണ് ഉപയോഗിച്ചിരുന്നത് ).മദ്രാസിൽ ഏപ്രിൽ 10 നു തുടങ്ങിയ സർവ്വേ അവസാനിച്ചത്‌ മെയ്‌ 22 നാണ് .വെറും 7.5(12km) മൈൽ ഉള്ള ഒരു baseline കണ്ടുപിടിക്കന്നാണ് ഇത്രയും സമയം എടുത്തത്‌ ..അതിൽ നിന്ന് തന്നെ എത്രമാത്രം പ്രയാസം ഏറിയതായിരുന്നു സർവ്വേ എന്ന് വായനക്കാർക്ക് മനസ്സിലായല്ലോ .എന്നിരുന്നാലും സർവ്വേ നടത്തിയത് അതി കൃത്യതയോടെയാണ് .ഇന്ത്യയിലെ കൊടുംചൂടിൽ സർവ്വേ ചെയിൻ ഒരു ഡിഗ്രിക്ക് 0.0007 എന്ന തോതിൽ വികസിക്കുന്നതിനാൽ അത് കൂടി കണക്കാക്കിയായിരുന്നു .അത് കുടാതെ ഭുമിയുടെ പ്രതലം ഉരുണ്ടിരിക്കുന്നതിനാൽ ഒരു ത്രികോണത്തിന്റെ കോണുകളുടെ ആകെ തുക 180 ഡിഗ്രിയിൽ കൂടുതൽ വരുമെന്ന് അവർ മനസ്സിലാകിയിരുന്നു .ഇതിനെല്ലാം ഉപരി ലോകത്തിൽ തന്നെ ആദ്യമായി ഭുമധ്യരേഖാ പ്രദേശത്ത് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വണ്ണക്കൂടുതൽ ആണെന്നും ഭുമിയുടെത്‌ ഖഗോള ആകൃതിയാണെന്നും മനസ്സിലാകിയത് ഈ സർവ്വേയിലൂടെയാണ് .


ഇനി നമുക്ക് ലേഖനത്തിന്റെ തുടക്കത്തിലേക്ക് മടങ്ങി വരാം .അന്ന് കൃഷ്ണനദിക്കും ഗോദാവരിനദിക്കും ഇടയിൽ കുടുങ്ങിപോയി മലേറിയ ബാധിച്ച Lt ജോർജ് എവെറസ്റ്റ് അസുഖം കാരണം 2 കൊല്ലത്തേക്ക് പൂർണ വിശ്രമം എടുത്തു .1823 -ൽ മേജർ ലാംടന്റെ മരണശേഷം അദ്ദേഹം പുതിയ സർവ്വേയർ ജനറൽ ആയി ചാർജ്ജ് എടുത്തു .പക്ഷെ വീണ്ടും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനെതുടർന്ന് 1825-ൽ ചികിൽസാർഥം ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി . ഏകദേശം 5 കൊല്ലത്തോളം അദ്ദേഹം അവിടെ തങ്ങി. ഇക്കാലമത്രയും അദ്ദേഹം സമയം വെറുതെ കളഞ്ഞില്ല .എങ്ങനെ സർവ്വേ ടീം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഖൂകരിക്കാം എന്നതിനെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചത് .ആദ്യമായി ഭാരം കുറഞ്ഞതും ചെറുതുമായ ഒരു തിയോടെലെറ്റ് ഇംഗ്ലണ്ടിൽ നിർമിച്ചു .കുടാതെ ലോഹത്തിന്റെ വികാസം കുറയ്ക്കുന്നതിനായി expansion bar എന്ന കട്ടകൾ സംഘടിപിച്ചു .1830-ൽ ഇംഗ്ലണ്ടിൽ നിന്നും തിരികെ എത്തിയശേഷം എവെറസ്റ്റ് അങ്ങനെ പോരായ്മകൾ പരിഹരിച്ചു നിരവധി പരിഷ്കാരങ്ങൾ കൊണ്ട് വന്നു .അതിലൊന്ന് ത്രികൊണങ്ങളുടെ ശ്രിംഖലതീർത്തു ഭൂവിസ്തീർണം കണ്ടെത്തുന്നത് മാറ്റി പകരം gridiron system എന്ന രീതിയാണ് .ഇതനുസരിച്ച് ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നേടുകയും 90 ഡിഗ്രിയിൽ സംഗമിക്കുന്ന സർവ്വെ പാതകൾ തീർത്തു .1843-ഓടുകൂടി ഇന്ത്യയുടെ ഒട്ടുമുക്കാലും പ്രദേശങ്ങളുടെ സർവ്വേ പൂർത്തിയായിരുന്നു .ഇത് തെക്ക് കന്യാകുമാരി മുതൽ വടക്ക് ഉത്തരഘണ്ടിലെ മസുറി വരെ വ്യാപിക്കുന്ന 56997 മൈൽ (91728 km )വിസ്തീർണമുള്ള പ്രദേശമാണ് .അതേ വർഷം തന്നെ എവറസ്റ്റ് സർവീസിൽ നിന്നും വിരമിക്കുകയും പുതിയതായി സർവ്വേയെർ ജനറൽ ആയി മേജർ ആന്ദ്രു സ്കോട്ട് വാഗ് ചാർജു എടുക്കുകയും ചെയ്തു .1852 ലെ ഒരു ദിവസം സ്കോട്ടിന്റെ പ്രാധാന കണക്കപിള്ള (chief computer -അന്ന് നമ്മുടെ ഇന്നത്തെ computer അല്ല human computer ആയിരുന്നു സർവ്വേയിലെ കണക്കു കുട്ടലുകൾ നടത്തിയിരുന്നത് )ആയിരുന്ന രാധനാഥ്‌ സിക്ദർ സ്കോട്ടിനു മുന്നിലെത്തി ഇങ്ങനെ പറഞ്ഞു "sir we have discovered the highest mountain in the world ".ആ mountain-നെ ആണ് ഇന്ന് നമ്മൾ എവെറസ്റ്റ് എന്ന് വിളിക്കുന്നത്‌ .1865-ൽ അതിന്റെ പഴയ പേരായ പീക്ക് 15 എന്ന പേരുമാറ്റി Lt എവറസ്റ്റിന്റെ ബഹുമാനാർഥം മൌണ്ട് എവെറസ്റ്റ് എന്നാക്കിയത് സ്കോട്ടാണ് .


(വാൽ കഷണം :-60 വർഷത്തിൽ കൂടുതൽ സമയം The great trigonomteric survey നീണ്ടു . ഏതാണ്ട് 30000 ഓളം ആളുകൾ പങ്കെടുത്ത ഈ സർവ്വേയിൽ അനവധി ജീവഹാനി യും ഉണ്ടായിട്ടുണ്ട് .ഇന്നാണെങ്കിൽ കുറെ arial photo യും GPS ഉം ഉണ്ടെങ്കിൽ ഒരു മുറിക്കുള്ളിൽ കസേരയിൽ ഇരുന്നു ചെയ്തു തീര്ക്കാവുന്ന കേസേ ഉള്ളൂ )

Loading Conversation