#

സിദ്ധീഖ് പടപ്പിൽ
കൊത്തുനേരം : Jan 04, 2016

പങ്കു വെയ്ക്കൂ !

മെട്രോയും മുംബൈ സബർബനും


ഭൂമിക്കടിയിലൂടെയോ, ഉയരത്തിൽ നിർമ്മിച്ച പാളങ്ങളിലൂടെയോ, അതിവേഗം വളരെയധികം യാത്രക്കാർക്ക് ഒന്നിച്ച് സഞ്ചരിക്കാൻ കഴിയുന്ന ഗതാഗതമാർഗ്ഗമായ 'റാപിഡ്‌ ട്രാൻസിറ്റ്‌' നെയാൺ നമ്മൾ ചുരുക്കത്തിൽ മെട്രോ എന്നോ മെട്രോ ട്രെയിൻ എന്നോ പറയുന്നത്‌. മെട്രോ യെ ട്യൂബ്‌ എന്നും സബ്‌ വേ എന്നും ചില രാജ്യങ്ങളിൽ വിളിക്കപ്പെടുന്നു. ജനസാന്ദ്രത കൂടിയ നഗരങ്ങളിലെ തിരക്കേറിയ റോഡിലെ വാഹനകുരുക്കുകളിൽ കുരുങ്ങി കിടക്കാതെ ലക്ഷ്യസ്ഥാനത്ത്‌ വേഗത്തിൽ എത്താൻ പറ്റുന്ന ഇത്തരം ട്രെയിൻ സർവീസുകൾ വളരെ ഉപകാരപ്രദമാണ്‌. ഇത്‌ തന്നെയാൺ മെട്രോ യുടെ വിജയവും.

വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയിത, വേഗത്തിലോടുന്ന, ആഢംബര ട്രെയിനുകളാണ്‌ മെട്രോയെന്ന് തെറ്റിദ്ധരിച്ചവരാണ്‌ നമ്മളിൽ പലരും. നഗരത്തിന്ന് അകത്ത്‌ മാത്രം അടുത്തടുത്ത സ്റ്റേഷനുകളിൽ നിർത്തുകയും ഇരുന്ന് യാത്രക്കാരേക്കാൾ കൂടുതൽ നിന്നുകൊണ്ട്‌ യാത്ര ചെയ്യുന്നവരെ വഹിക്കുകയും വളരെ അടുപ്പിച്ചടുപ്പിച്ച്‌ സർവീസ്‌ നടത്തുകയും ചെയ്യുന്ന ട്രെയിനാൺ മെട്രൊ എന്ന് ചുരുക്കത്തിൽ നിർവചിക്കാം. ഇന്ത്യയിലെ പല 'മെട്രോ' നഗരങ്ങളിലും 'മെട്രോ പാത'കൾ (Rapid Transit) വന്നു കൊണ്ടിരിക്കുന്ന സമയാമാണല്ലോ ഇത്‌. ഇന്ത്യയിലെ ആദ്യത്തെ റാപിഡ്‌ ട്രാൻസിറ്റ്‌ സർവീസിനെ പറ്റിയാണ്‌

1853 ലാൺ മുംബൈ നഗരത്തിൽ, നഗരത്തിന്നകത്ത്‌ മാത്രം സർവീസ്‌ നടത്തുന്ന മുംബൈ ട്രയിൻ സർവീസ്‌ ആരംഭിക്കുന്നത്‌. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മെട്രോ ട്രെയിനാൺ മുംബൈയിലേത്‌. 80 ലക്ഷം യാത്രക്കാരാൺ ഒരു ദിവസം മാത്രം മുംബൈ സബർബൻ എന്ന് വിളിക്കുന്ന മുംബൈ മെട്രോ വഴി യാത്ര ചെയ്യുന്നത്‌. 6 ലൈനുകളിലായി 150 ലധികം സ്റ്റേഷനുകളും 425 കി. മി. നീളത്തിലും പരന്നു കിടക്കുന്നു ഇന്ത്യയുടെ അഭിമാനമായ മുംബൈ സബർബൻ. രാവിലെ 4 മണി തൊട്ട്‌ ഇടതടവില്ലാതെ രാത്രി ഒരു മണി വരെ കുതിച്ച്‌ പായുന്ന മുംബൈ നഗരത്തിന്റെ സ്പന്ദനമാൺ മുംബൈ സബർബൻ.

1853 ഏപ്രിൽ 16 ന്നാൺ മുംബൈ നഗരത്തിലെ തെക്ക്‌ ഭാഗത്തുള്ള ബോരി ബന്ദർ മുതൽ 34 കി. മി. ദൂരത്തുള്ള താനെ (Thane) വരെ ട്രെയിൻ ഓടിയത്‌. 162 വർഷമായി മുംബൈവാസികളെ തോളിലേറ്റി ഇന്നും നിലക്കാത്ത ഓട്ടം തുടരുന്നു. ബോരി ബന്ദർ പിന്നീട്‌ വിക്‌ടോറിയ ടെർമ്മിനസ്‌ (V T) ആയി മാറുകയും VT യെ പിന്നീട്‌ ഈ അടുത്ത്‌ ഛത്രപതി ശിവജി ടെർമ്മിനസ്‌ ആക്കി മാറ്റുകയുമുണ്ടായി.

ഇന്ത്യൻ റെയിൽവേയുടെ മദ്ധ്യ സോണിന്റെ ആസ്ഥാനം കൂടിയാണ്‌ CST. വെസ്റ്റേൺ റെയിൽവേ യുടെ ആസ്ഥാനമായ ചർച്ച്‌ ഗേറ്റ്‌ സ്റ്റേഷനിൽ നിന്നാണ്‌ വെസ്റ്റേൺ ലൈനിന്റെ തുടക്കവും. Central Line, Western Line, Harbour Line, Panvel-Vasai Line എന്നിവയാണ്‌ മുംബൈ സബർബൻ റെയിലിലെ മുഖ്യ പാതകൾ. താരതമ്യേന വളരെ ചെറിയ ടിക്കറ്റ്‌ നിരക്കുകളാൺ മുംബൈ സബർമ്മൻ ഈടാക്കുന്നത്‌. തിരക്കു പിടിച്ച സിറ്റിയിലൂടെ മിനിറ്റ്‌ വെച്ച്‌ ഓടുന്ന ട്രെയിൻ എല്ലായ്‌പ്പോഴും നിറഞ്ഞാൺ ഓടുന്നത്‌. ഓഫീസുകൾ പ്രവർത്തനമാരഭിക്കുന്ന രാവിലെയും വൈകുന്നേരങ്ങളിമുള്ള യാത്ര വളരെ ക്ലേശകരം തന്നെ.

CST യിൽ നിന്ന് തുടങ്ങി കല്ല്യാൺ, കസറ വരെ 62 സ്റ്റേഷനുകൾ വഴിയാൺ സെൻട്രൽ ലൈൻ കടന്ന് പോകുന്നത്‌. ചർച്ച്‌ ഗേറ്റ്‌ മുതൽ ദഹാനു റോഡ്‌ വരെ 36 സ്റ്റേഷനിലൂടെയാൺ ബെസ്റ്റേൺ ലൈൻ കടന്ന് പോകുന്നത്‌. CST മുതൽ പനവേൽ വരെ 38 സ്റ്റേഷനുകളുണ്ട്‌ ഹാർബർ ലൈനിൽ ഉള്ളത്‌. CST യും Church Gate ഉം അടങ്ങുന്ന സൗത്ത്‌ മുംബയിലെ കാര്യാലായങ്ങളിലേക്ക്‌ സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തിരിച്ചും യാത്ര ചെയ്യുന്നവരാൺ യാത്രക്കാരിൽ അധികവും. ഹാർബർ ലൈനിലെ മിക്ക പാതകളും പാലങ്ങൾ വഴിയാണുള്ളത്‌. ഇംഗ്ലീഷുകാരാൽ നിർമ്മിക്കപ്പെട്ട പാതകളാൺ ഭൂരിപക്ഷവും. നാലും അഞ്ചും പാതകളിലൂടെ തലങ്ങും വിലങ്ങും ഓടുന്ന മുംബൈ സബർബനിന്റെ എഞ്ചിനീയറിംഗ്‌ മികവ്‌ എടുത്ത്‌ പറയേണ്ട ഒന്നു തന്നെ.

കടപ്പാട് : ചരിത്രാന്വേഷികൾ

Loading Conversation