#

കണ്ണൻ മേലോത്ത്
കൊത്തുനേരം : Jan 11, 2016

പങ്കു വെയ്ക്കൂ !

ദശരഥ മഞ്ജി

പര്‍വതങ്ങളെ നീക്കം ചെയ്ത് വൃദ്ധനായ ദലിതന്‍! ബീഹാറിലെ ഗയ ജില്ലയില്‍ മൂസാഹാര്‍ എന്ന ദലിത് വംശത്തിലാണ് ദശരഥ് മഞ്ചി ജനിച്ചത്. ദശരഥിന്റെ ഗ്രാമത്തിലുള്ളവര്‍ക്ക് എന്തെങ്കിലും പാടുകേടു വന്നാല്‍, ഗാലൂര്‍ ഘട്ടി മലനിര കള്‍ ചുറ്റിവളഞ്ഞ് 55 കി.മീ താണ്ടിവേണം ഗയയിലുള്ള ആശുപത്രി യിലെത്താല്‍. അങ്ങിനെ ചികിത്സ കിട്ടാതെ ദശരഥ് മഞ്ചിയുടെ ഭാര്യ മരിച്ചു പോയി. അന്ന് ദശരഥ് എടുത്ത തീരുമാനമാണ് ഗാലൂര്‍ ഘട്ടി മലനിരകള്‍ പിളര്‍ന്ന് ഗയയിലേക്ക് വഴിവെട്ട ണമെന്ന്! അങ്ങനെ 360 അടി നീളവും 30 അടി ഉയരവുമുള്ള മല പിളര്‍ന്ന് ഈ വൃദ്ധന്‍ ഗയയി ലേക്ക് വഴിവെട്ടി. 55 കി മീ ദൂരം വെറും 15 കി മീ യായി കുറഞ്ഞു! 1959 മുല്‍ക്കാണ് ഈ വൃദ്ധന്‍ (പണി തുടങ്ങുമ്പോള്‍ യുവാവ്) ഈ ലോകാത്ഭുതം നിര്‍മ്മിച്ചു തുടങ്ങിയത്. പക്ഷെ ഈ വൃദ്ധന്റെ ഒറ്റയാള്‍ പോരാട്ടം ശ്രദ്ധിക്കപ്പെട്ടില്ല.1934 ജനുവരി 1 ന് ജനിച്ച ദശരഥ് മഞ്ചി വഴിവെട്ടല്‍ എന്ന കഠിനാധ്വാനം ഏല്പിച്ച ശാരീരിക അവശതകളുമായി 2007 ആഗസ്റ്റ് 17 വരെ ജീവിച്ചു.പ്രസിദ്ധ നാടക കലാകാരന്മാർ ആയ മാന്യ കണ്ണൻ മേലോത്ത്, മാന്യ സജീവൻ പ്രദീപ്‌ എന്നിവർ ചേർന്ന് ഈ അതുല്ല്യ പ്രതിഭയുടെ ജീവിതം തട്ടിലേക്ക് എത്തിക്കുന്നു


ഇടനേരം ബ്ലോഗ്‌ ലിങ്ക്Manji The Mountain Man - movie Lnk


Loading Conversation