#

Sankaran Vijaykumarകൊത്തുനേരം : Jan 12, 2016

പങ്കു വെയ്ക്കൂ !

ഭൂമിക്കു പുറത്തും ജീവൻ ഉണ്ടോ?

നമ്മളെകുടാതെ ഭുമിക്കു പുറത്ത് ആരെങ്കിലും അധിവസിക്കുന്നുണ്ടോ? ഗുരുത്വാകർഷണബലവും വായുവും വെള്ളവും ഇല്ലാത്ത ഒരു സ്ഥലത്ത് ജീവിതം സാധ്യമാണോ ? ?അഥവാ സാധ്യമാണെങ്കിൽ , അവിടെ ഉള്ളവർക്ക് നമ്മൾ ചെയ്യുന്നപോലെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെടാൻ കഴിയുമോ ?ഇങ്ങനെ ഒരുപിടി ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി നിങ്ങൾ തരുന്ന ഉത്തരം ഒരു പക്ഷെ ഇങ്ങനെ ആവാം.അങ്ങനെ ഒരു സ്ഥലം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല,നിരീക്ഷണപരീക്ഷണങ്ങൾ നടക്കുന്നുണ്ട്,വൈകാതെ കണ്ടുപിടിച്ചെന്നിരിക്കും.എന്നാൽ ഞാൻ പറയും അങ്ങനെയൊരു സ്ഥലം ഉണ്ട് ,അത് നമ്മൾക്ക് മുകളിൽ ആണ് .അതിന്റെ പേര് നമ്മൾക്ക് സുപരിചിതവുമാണ്.അതത്രേ International Space Station (ISS station )അഥവാ അന്താരാഷ്‌ട്ര ബഹിരാകാശ നിലയം. വാസയോഗ്യമല്ലാത്ത ആ സ്ഥലത്ത് കഴിഞ്ഞ 15 കൊല്ലങ്ങളായി മനുഷ്യർ അധിവസിക്കുന്നു.അവർ നേരിടുന്ന വെല്ലുവിളികൾ,അതിജീവനം അതിലുപരി ഇന്ന് ആകാശത്തുള്ള ,മനുഷ്യൻ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ സാങ്കേതികവിസ്മയമായ Space Station ന്റെ ചരിത്രം എന്നിവ നമ്മൾക്ക് അറിയേണ്ടേ ?മനുഷ്യന്റെ ബഹിരാകാശയാത്ര യുഗം തുടങ്ങുന്നത് 1962 ഏപ്രിൽ 22 ന് സോവിയറ്റ് റഷ്യയുടെ യുറിഗഗാറിൻ ഭൂമിയിൽ നിന്നും 327 കിലോമീറ്റർ അകലെ സ്പേസിൽ എത്തി 1 മണിക്കൂർ 48 മിനിറ്റ് ചിലവഴിച്ച് തിരിച്ചുവന്നതോടുകൂടിയാണ്.അമേരിക്കയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടുള്ള റഷ്യയുടെ ഈ മുന്നേറ്റം ഇവർ തമ്മിലുള്ള വന്പിച്ച ബഹിരാകാശകിടമത്സരങ്ങൾക്ക് കാരണമായി ..ലോകത്ത് ആദ്യമായി കൃത്രിമഉപഗ്രഹം ബഹിരാകാശത്ത് വിക്ഷേപിച്ചതും സോവിയറ്റ് യുണിയൻ ആണ് (1957 ൽ Sputnik 1 ).ഇതുകൂടാതെ സ്പേസിൽ ഒരു നടത്തം കാഴ്ചവച്ചതും (space walk),അതുകഴിഞ്ഞ് ചന്ദ്രനിൽ ആദ്യമായി ഒരു വാഹനം ഇറക്കിയതും (Luna 9 ) എല്ലാം റഷ്യക്കാരായിരുന്നു .അതുകഴിഞ്ഞ് 1968 ൽ ചന്ദ്രനിൽ ആളെ ഇറക്കാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തുന്നതിനിടയിൽ ആണ് അവരുടെ ലുണാർമിഷന്റെ തലവനും ബഹിരാകാശദൌത്യങ്ങളുടെ എല്ലാമെല്ലാമായ സെർഗി കരലോവിനു (sergei korolev) അപ്രതീക്ഷിതമായി മരണം സംഭവിക്കുന്നത്‌ .ഇതും മറ്റുപല സാമ്പത്തിക ,രാഷ്ട്രീയ കാരണങ്ങളും റഷ്യയുടെ ചന്ദ്രയാൻ ദൌത്യത്തിൽ കരിനിഴൽ വീഴ്‌ത്തി. അമേരിക്കയാകട്ടെ റഷ്യയെ കടത്തിവെട്ടാനുള്ള ഈ അവസരം നല്ലതുപോലെ ഉപയോഗപ്പെടുത്തി.അവരുടെ സർവ്വവിഭവങ്ങളും ഉപയോഗപ്പെടുത്തി 1969 ൽ മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കി ലോകത്തിന്റെ മുന്നിൽ കേമനായി.എന്നാൽ റഷ്യ അടങ്ങിയിരുന്നില്ല.അമേരിക്കയുടെ അടുത്ത പ്ലാൻ ആയ ആളുകളെ സ്പേസിൽ താമസിപ്പിച്ചു പരീക്ഷണം നടത്താൻ സാധിക്കുന്ന skylab എന്ന ആദ്യത്തെബഹിരാകാശ നിലയം (space station )വിക്ഷേപിക്ക്കുന്നതിനു മുന്നേ തങ്ങൾക്കു അത് സാധിക്കണം എന്നവർ ഉറച്ചു.അതിൽ അവർ വിജയം വരിക്കുകയും ചെയ്തു. അങ്ങനെ ലോകത്തിൽ ആദ്യമായി സോവിയറ്റുറഷ്യ സല്യുട്ട് -1 (Salyut -1)എന്ന ബഹിരാകാശ നിലയം സ്ഥാപിച്ചു (1971 )


ഈ ബഹിരാശനിലയം (space station )എന്നു പറഞ്ഞാൽ എന്താണ് ?അതറിയുന്നന്നതിനു മുൻപ് നമ്മൾ ബഹിരാകാശം എന്നുപറഞ്ഞാൽ എന്താണെന്ന് നോക്കാം .സാധാരണയായി ഭൂമിയിൽ നിന്നും 100 കിലോമീറ്ററിനു മുകളിൽ ഉള്ള പ്രദേശത്തെയാണ് ,ബഹിരാകാശം എന്ന് പറയുന്നത് . ഇവിടത്തെ അന്തരീക്ഷം ഭൂമിയിൽ നിന്നും വളരെ വ്യത്യസ്തമാണ് . വളരെ പരിമിതമായ തോതിൽ ഹൈഡ്രജനും ഹീലിയവും പിന്നെ കുറെ പൊടിപടലങ്ങളും മാത്രമാണ് ഇവിടെ ഉള്ളത്.അന്തരീക്ഷമർദ്ദം വളരെകുറവായിരിക്കും, 0.032 പാസ്കൽ (പാസ്കൽ=മർദ്ദത്തിന്റെ അളവ് )ആണ് അത് .അതേസമയം നമ്മുക്ക് ഭൂമിയൽ അനുഭവപ്പെടുന്ന മർദ്ദമായ ഏകദേശം ഒരു ലക്ഷം പാസ്കലുമായി(101325 Pa)ഇതൊന്നു തട്ടിച്ചു നോക്കൂ എന്തുമാത്രം അന്തരം ഉണ്ടെന്നു.അതുപോലെ ബഹിരാകശത്ത് സൂര്യന് അഭിമുഖമായ സ്ഥലത്ത് ചൂടു കുടുതലും എതിർ ഭാഗത്ത്‌ കൊടും തണുപ്പും ആയിരിക്കും.ഉദാഹരണത്തിന് 400 കിലോമീറ്റർ ഉയരത്തിൽ 121 ഡിഗ്രീസെൽഷിയസ് (121C ),മൈനസ് 157ഡിഗ്രീസെൽഷിയസ് (-157C ) എന്നിങ്ങനെ ആണ് .എന്നാൽ ഏറ്റവും ഉയരത്തിൽ -270 C വരെ താഴാറുണ്ട് (near absolute zero )ഇതുകൂടാതെ ഗുരുത്വാകർഷണബലബലവും കുറവായിരിക്കും.എന്തെന്നാൽ ഭൂകേന്ദ്രത്തിൽ നിന്നുംവസ്തുക്കൾ അകന്നു പോകുന്തോറും ഭൂമിക്കു വസ്തുക്കളിൽ ഉള്ള പിടി അയയുന്നു .ഉദാഹരണത്തിന് ഭൂമി അതിനടുത്തുള്ള വസ്തുക്കളെ 9.8 m/s എന്ന തോതിൽ ആകർഷിക്കുന്നു.എന്നാൽ ഇതു ഒരു 400 കിലോമീറ്റർ ഉയരത്തിൽ 8.7 m/s എന്ന തോതിലും,20000 കിലോമീറ്ററിൽ അത് 0.39m/s ഉം 36000 കിലോമീറ്ററിൽ 0.18 m/s ഉം ആണ്,അതായത് ഏറ്റവും അകലെ വളരെ തുശ്ചം ആണ് .ഇതിനെല്ലാം ഉപരിയായി അവിടെ സൂര്യനിൽ നിന്നും വരുന്ന അപകടകാരികളായ ആൾട്രാ വയലട്റ്റ് രശ്മികളെ തടഞ്ഞുനിർത്താനുള്ള ഓസോണ്‍ ലേയർ ഇല്ല (അത് 50 കിലോമീറ്റർ വരെ ഉള്ളൂ ),അതുപോലെ വിനാശകാരികളായ കോസ്മികവികിരണങ്ങളെയും സൗരവാതങ്ങളെയോ തടഞ്ഞുനിറുത്താൻ ഭൂമിയുടെ അന്തരീക്ഷത്തിനു ഉള്ളതുപോലെയുള്ള സംവിധാനം ഇല്ല.അങ്ങനെ എന്തുകൊണ്ടും വളരെ അപകടം പിടിച്ച സ്ഥലമാണ് ബഹിരാകാശം .


ഇനി ബഹിരാകാശനിലയം(space station) എന്താണെന്ന് വിശദീകരിക്കാം..ബഹിരാശനിലയത്തെ നമുക്ക് വേണമെങ്കിൽ ആളുകൾക്ക് താമസിക്കാൻ സൌകര്യങ്ങൾ ഉള്ള ,ഭൂമിയെ സദാ വലംവയ്ക്കുന്ന ഒരു കൃത്രിമോപഗ്രഹം (satellite ) ആയി കരുതാം.ഇതിന്റെ പ്രധാന ഉദ്ദേശം , ബഹിരാകാശത്ത് ,ഗുർത്വാകർഷണം കുറഞ്ഞ അവസ്ഥയിൽ ,മനുഷ്യശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ച് പഠിക്കാനും അതനുസരിച്ച് മനുഷ്യനു ചൊവ്വ പോലുള്ള ഗ്രഹങ്ങളിൽ ചെന്നതാനും ,വേണ്ടിവന്നാൽ അവിടെ മനുഷ്യവാസം ഉറപ്പിക്കാൻ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണമെന്ന് മനസ്സിലാക്കാനും വേണ്ടിയാണ് .അതുകൂടാതെ ഭൂമിയെ നിരീക്ഷിക്കാനും ഭുമിയിൽ നടത്താൻ പ്രയാസമുള്ള പരീക്ഷങ്ങൾ നടത്തുക ,മിലിട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്നിവയും ഉൾപ്പെടും.ബഹിരാശനിലയത്തിന്റെ ആശയം ലോകത്തിൽ ആദ്യമായി പ്രായോഗികമായും ശാസ്ത്രീയമായും മുന്നോട്ടുവച്ചത് പോളണ്ടിൽ ജനിച്ചു പിന്നീട് റഷ്യക്കാരൻ ആയി ജീവിച്ച കണ്‍സ്റ്ന്റിൻ സല്കൊവ്സ്കി (Konstantin Tsiolkovsky)എന്ന സ്കൂൾ അധ്യാപകനായ ശാസ്ത്രജ്ഞനാണ് . ബധിരനും ഒരു പാവപെട്ട കുടുമ്പത്തിൽ ജനിച്ചവനും ആയ ഇദ്ദേഹത്തിന് 5-ആം ക്ലാസ്സിൽ പഠിത്തം നിറുത്തേണ്ടിവന്നു .പിന്നീട് നിരന്തരമായ വായനയിലൂടെ അധ്യാപകനും,ശാസ്ത്രജ്ഞനും മറ്റും ഒക്കെ ആയി മാറുകയായിരുന്നു.ഇന്നെത്തെ സങ്കീർണമായ റോക്കറ്റും ബഹിരകാശനിലയവും എല്ലാം ഡിസൈൻ ലോകത്ത് ആദ്യമായി ഒരു പാവം സ്കൂൾമാഷ്‌ ആയിരുന്നു എന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ?ഭുമിക്കു മുകളിൽ ഒരു ബഹിരാകാശത്ത് ആളെ താമസിപ്പിച്ചു മറ്റു രാജ്യങ്ങളുടെ സൈനികരഹസ്യങ്ങൾ നീരീക്ഷിച്ചു മനസ്സിലാക്കാനാണ് സ്പേസ് സ്റ്റേഷൻ എന്ന ആശയം നടപ്പിലാക്കാൻ ആദ്യം തീരുമാനിച്ചത്.പിന്നീട് അത് ശാസ്ത്രഗവേഷണത്തിനു വേണ്ടി മാറ്റപ്പെടുകയാണ് ഉണ്ടായത് . 1971 ഏപ്രിൽ 19 ന് ആണ് ആദ്യത്തെ ബഹിരാകാശവാഹനം ആയ Salyut -1(18425 kg)സോവിയറ്റ് റഷ്യ വിക്ഷേപിക്കുന്നത് .ഇതിൽ മൂന്നു യാത്രികർ താമസിച്ചു പരീക്ഷണം നടത്തി .എന്നാൽ 23 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞു തിരിച്ചു ഭൂമിയെക്കു മടങ്ങുമ്പോൾ നിര്ഭാഗ്യവശാൽ അവർക്ക് മരണം സംഭവിച്ചു..അതുകഴിഞ്ഞ് റഷ്യ വിക്ഷേപിച്ച ബഹിരാകാശനിലയം ആണ് salyut 2 ,cosmos 557 എന്നിവ .പിന്നീട് 1973 ൽ അമേരിക്കആദ്യമായി Skylab(77088 kg)എന്ന നിലയം സ്ഥാപിക്കുന്നു.171 ദിവസങ്ങൾ അമേരിക്കക്കാർക്ക് അതിൽ താമസിച്ചു പരീക്ഷണം നടത്താൻ പറ്റി.റഷ്യ ഇതേസമയം 1974 മുതൽ 1982 വരെ 5 ഓളം (salyut- 3-4-5-6-7 )ബഹിരാകാശനിലയങ്ങൾ ആകാശത്തിലേക്ക് വിട്ടു.എന്നാൽ 1986 ൽ റഷ്യ വിക്ഷേപിച്ച Mir (129700kg)എന്ന ബഹിരാകാശനിലയം ആണ് ഇതിൽ ഏറ്റവും വലുത്.ഇതിനുകാരണം ഇത് ഒരു modular station ആയിരുന്നു .എന്നുപറഞ്ഞാൽ ഇതിന്റെ spare part കൾ ഒന്നൊന്നായി ആകാശത്ത് എത്തിച്ചാണ് പൂർണമാക്കിയത്(2001-ൽ).ഏതാണ്ട് 10 കൊല്ലത്തോളം ഇതിൽ ബഹിരാകാശയാത്രികർ താമസിച്ചു പരീക്ഷണം നടത്തി.അതേസമയം അമേരിക്കക്ക് അവരുടെ skylab അല്ലാതെ വേറെ ഒന്നും ആകാശത്തെ എത്തിക്കാൻ സാധിച്ചില്ല.വെറും അഞ്ചരമാസം മാത്രം പരീക്ഷണത്തിനു ഉപയോഗിക്കാൻ കഴിഞ്ഞ skylab ഒരു പരാജയവും ആയിരുന്നു .അതിനാൽ space station രംഗത്തെ പോരായ്മകൾ പരിഹരിച്ചു റഷ്യയുടെ Mir ബഹിരാകാശനിലയത്തിനുള്ള മറുപടിയായിയായിരുന്നു അമേരിക്കയുടെ Freedom എന്ന space station project. 1984 റൊണാൾഡ്‌ റീഗൻ പ്രഖ്യാപിച്ച ഈ പദ്ധതി സാമ്പത്തിക ഞെരുക്കം ബാധിച്ചു മുടങ്ങിപോയി .അതിനാൽ അവർ 1993 ൽ റഷ്യയുമായും യുറൊപ്യൻ യുണിയനുമായും ചേർന്ന് ഒരു വലിയ ബഹിരാകാശനിലയ പദ്ധതി ആസൂത്രണം ചെയ്തു (ഇപ്പോൾ ഇവരെ കൂടാതെ ജപ്പാൻ ,കാനഡ എന്നിവർ പങ്കാളികൾ ആണ് ).ഇതാണ് ഇന്ന് നമ്മൾ ആകാശത്ത് കാണുന്ന (ആകാശത്ത് നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കും ) International Space Station.റഷ്യക്കായിരുന്നു ഇതിന്റെ നിർമാണം ചുമതലയും വിക്ഷേപണ ചുമതലയും.അതിനാൽ 2001 ൽ അവസാനിച്ച അവരുടെ Mir എന്ന നിലയത്തിന്റെ ഒരു പതിപ്പാണ്‌ ഇന്നത്തെ ISS station.ഇതും ഒരു modular station ആണ്.


ഏതാണ്ട് 120 ഓളം ഭാഗങ്ങള്ള ISS stationന്റെ ആദ്യഭാഗമായ(module ) Zarya എന്ന ഭാഗം 1998 നവംബർ 20 നാണ് വിക്ഷേപിച്ചത്.ഇതിൽ ഉണ്ടായിരുന്നത് പിന്നീടു കണക്ട് ചെയ്യുന്ന ഭാഗങ്ങൾക്ക് വേണ്ടിയുള്ള elctricity,നീങ്ങാൻ സഹായിക്കുന്ന propulsion ,storage എന്നിവ ആയിരുന്നു.Zarya യോട് പിന്നീട് ഘടിപ്പിച്ചത് അമേരിക്കയുടെ module ആയ Unity(Dec 6 ,1998 )ആണ് .ഇതൊരു connection module ആയിരുന്നു .അതായത് മറ്റുള്ള ഭാഗങ്ങളിലേക്കുള്ള കണക്ഷൻ ഇതുവഴി ആണ് കടന്നു പോകുന്നത് .ഏതാണ്ട് 10 കിലോമീറ്റർ നീളമുള്ള ഇലക്ട്രിക് കേബിളുകൾ ഇതിലുണ്ട് .രണ്ടുകൊല്ലം കഴിഞ്ഞു 2000 ജൂലൈയിൽ വിക്ഷേപിച്ച റഷ്യയുടെ Zvezda എന്ന module ലൂടെ ബഹിരാകാശയാത്രികർക്ക് അവിടെ താമസിച്ചു പരീക്ഷങ്ങൾ നടത്താനുള്ള സംവിധാനങ്ങൾ ഒരുങ്ങി .പിന്നെടങ്ങോട്ടു ജപ്പാന്റെയും(Kibo ) കാനഡയുടെയും(Cupola )മോഡ്യുളുകൾ ഉൾപെടെ ഏതാണ്ട് 15 ഓളം pressurised module കൾ അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ ഘടിപ്പിച്ചു.pressurised module എന്ന് പറഞ്ഞാൽ അന്തരീക്ഷമർദ്ദവും ഓക്സിജനും ഉള്ള നമ്മുടെ ഭുമിക്കു സമാനമായ അന്തരീക്ഷം.അവിടെയൊക്കെ നമുക്ക് ഓക്സിജൻ സിലിണ്ടർ ഇല്ലാതെ കയറി ഇറങ്ങാം.(നിലയത്തിൽ താമസിക്കുന്നവർക്ക് വേണ്ടുന്ന ഓക്സിജൻ അവിടെ തന്നെ നിര്മ്മിക്കുകയാണ് ചെയ്യുക,വെള്ളത്തെ വിഘടിച്ചാണ് ഇത് ചെയ്യുക(കൂടാതെ emegency stock വേറെ ഉണ്ട് )


ബഹിരാകാശനിലയത്തിന്റെ വിസ്തീർണം ഒരു ഫുട്ബോൾ ഗ്രൌണ്ട് നോളം വരും(110 m2 ).അതായത് ഒരു 6 ബെഡ് റൂം ഉള്ള ഒരു വീടിനേക്കാൾ വലിപ്പമുണ്ട്‌.ഒരേക്കർ വലിപ്പമുള്ള സോളാർ പാനലുകൾ ആണ് ഇതിനുവേണ്ടുന്ന കറന്റ്‌ നല്കുന്നത് (110 KW ).ആറു പേർക്ക് ഉള്ള ബെഡ് റൂം ആണുള്ളത് ,2 കക്കൂസുകൾ എന്നിവയാണ് ഇതിനുള്ളിൽ ഉള്ളത് .വെള്ളത്തിന്റെ ഉപയോഭോഗത്തിന് ഒരു പ്രത്യേകത ഉണ്ട് .ഇവിടെ water recovery system ഉപയോഗിച്ച് recyle ചെയ്താണ് ഉപയോഗിക്കുന്നത്.മനുഷ്യന്റെയും പിന്നെ അവിടെ പരീക്ഷണത്തിനായി കൊണ്ടുവന്ന ഏകദേശം 72 ഓളം എലികളുടെയും(ഇത് ഒരാൾ ഉല്പാദിക്കുന്ന മൂത്രത്തിനു സമം ആണ്),തവളകളുടെയും മുത്രവും വിയർപ്പും എല്ലാം ശുദ്ധീകരിച്ചാണ് ഇത് സാധ്യമാക്കുന്നത് .ഇങ്ങനെ ഒരു ദിവസം ഏതാണ്ട് 17 ലിറ്റർ ജലം നിർമ്മിക്കാറുണ്ട് (ഇതുകൂടാതെ 2000 ലിറ്റർ ജലം emergency stock ഉണ്ട് ).പല്ല് തേക്കുന്നത് edible tooth paste ഉപയോഗിച്ചിട്ടാണ് .അതായത് പല്ല് തേച്ചിട്ട് പേസ്റ്റ് വേണമെങ്കിൽ ചവച്ചിറക്കാം ,അല്ലെങ്കിൽ തുടച്ച് എടുക്കാം,കഴുകി കളയാൻ പറ്റില്ല.കുളിക്കാൻ ഉള്ള സംവിധാനം ഇല്ല.അതിനു പകരം നനഞ്ഞ തുണി കൊണ്ട് തുടച്ചു ശരീരം വൃത്തിയാക്കുകയാണ് ചെയ്യുക.സാധാരണയായി ആറു മാസമാണ് യാത്രികർ ഇതിൽ താമസിക്കാറ്.ഈ സമയം എല്ലാം അവർ പറന്നു നടക്കുകയാണ് ഇതിനുള്ളിൽ.നിലത്തു ചവിട്ടി നമ്മളെപോലെ നില്കാൻ പറ്റില്ല.കാരണം micro gravity (ഗുരുത്വാകർഷണം കുറവ് )ആണ് . ISS Station സ്ഥിതി ചെയ്യുന്നത്,ഭൂമിയിൽ നിന്നും 330km നും 435 km നും ഇടയിൽ ഉയരത്തിൽ ഉള്ള ഒരു low orbit ൽ ആണ് .ഇവിടെ മുകളിൽ പറഞ്ഞതുപോലെ ആകർഷണബലം(acceleration due to gravity) 8.7m /s ആണ് .ഇത് നമ്മുടെ ഭൂമിയുടെ ഉപരിതലതിനടുത്തുള്ള 9.8 m/s എന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ തുശ്ചം ആണ് .പിന്നെ എന്തുകൊണ്ടാണ് നിലയത്തിൽ താമസിക്കുന്നവർക്ക് ഭാരമിലായ്മ അനുഭവപ്പെടുന്നത്?ഇതിനു കാരണം ISS station ന്റെ orbital velocity ആണ്.ഒരു വസ്തുവിനെ നമ്മൾ ഭൂമിക്കു ചുറ്റും സ്ഥിരമായി കറങ്ങുന്ന ഒരു ഉപഗ്രഹം ആക്കി മാറ്റുന്നതിന് അതിന്റെ വേഗത ഏകദേശം7.3 km /s എന്ന തോതിൽ ആക്കണം(ഇതിൽ കുറവായാൽ ഉപഗ്രഹം ഭൂഗുരുത്വാകർഷണം മൂലം താഴെ വീഴും .കൂടിയാൽ,അതായത് orbital velocity 11km/s നു മുകളിൽ പോയാൽ ഭൂമിയുടെ ആകർഷണവും ഭേദിച്ചു വേറെ വല്ലേടത്തും പോകും.അതുകൊണ്ട് ഒരു വസ്തുവിനെ ഭ്രമണപഥത്തിൽ എത്തിക്കുന്നത് വളരെ സുക്ഷിച്ചു ചെയ്യേണ്ട ഏർപ്പാടാണ് ).ഏകദേശം 7.66 km/s എന്ന വേഗതയിൽ ഭൂമിയെ ചുറ്റുന്ന ISS station നെ ഭൂമി താഴോട്ടു വലിച്ചിടാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ അതിന്റെ കറക്കം കാരണം താഴേക്കു പതിക്കുന്നില്ല .താഴേക്ക് പതിക്കുന്ന എതുവസ്തുവിലും സ്ഥിതിചെയ്യുന്ന ഒരാളിനും ഭാരക്കുറവ് അനുഭവപ്പെടും.അതാണ് ഈ micro gravity ക്ക് കാരണംബഹിരാകാശനിലയത്തിൽ താമസിക്കുന്ന അന്തേവാസികൾക്ക് ഒരു വർഷം 7 ടണ്‍ ഓളം ഭക്ഷ സാധങ്ങൾ വേണ്ടിവരും.ഇത് കൊണ്ടുവരുന്നത് ഇപ്പോൾ റഷ്യയുടെ സോയുസ് ,Progress ,കൂടാതെ യുറോപ്പിയൻ യുണിയന്റെ Automated Transfer Vehicle(ATV ),ജപ്പാന്റെ H-II Transfer Vehicle(HTV ),അമേരിക്കയുടെ Dragon,Cygnus.എന്നിവയാണ്.ഇതിൽ സോയുസ്,Dragon എന്നിവയ്ക്ക് മാത്രമേ തിരിച്ചു ഭൂമിയിൽ തിരിച്ചെത്താനാവൂ .അതുപോലെ സോയുസ് ഒഴിച്ച് ബാക്കി എല്ലാം ആളില്ലവാഹനം ആണ് .നിലയത്തിൽ എത്തുന്ന എത്തുന്ന വാഹനങ്ങളെ ഇവിടെ കെട്ടിയിടുക(docking )യാണ് പതിവ് . dock ചെയ്തിട്ടുള്ള ATV ,HTV ,Cygnus എന്നീ വാഹനത്തിൽ നിലയത്തിലുള്ള വരുടെ മലവും മറ്റു വേസ്റ്റ്കളും കയറ്റി താഴേക്കു തള്ളിയിട്ടു കത്തിച്ചുകളയുകയാണ് ചെയ്യുക . അവിടെ സോയുസിൽ എത്തുന്ന ആൾക്കാർ വാഹനം dock ചെയ്തിട്ട് 6 മാസം കഴിഞ്ഞാണ് തിരികെ കൊണ്ടുവരിക.ഇതിനുള്ള കഴിവ് ഇപ്പോൾ റഷ്യയുടെ സോയുസ്സിനു മാത്രമേ ഉള്ളു.ചുരുക്കത്തിൽ സോയുസ് നിലച്ചാൽ എല്ലാം നിലച്ചു .ഇപ്പോൾ dock ചെയ്തിട്ടുള്ള വാഹങ്ങൾ ,രണ്ടു സോയുസ് വാഹങ്ങൾ ,ഒരു Progress ,ഒരു Cygnus എന്നിവയാണ് .150 ബില്ല്യ്യണ്‍ അമേരിക്കൻ ഡോളർ (ഏകദേശം 10 ലക്ഷം കോടി രൂപ )ചില്വായ ബഹിരാകാശനിലയത്തിന്റെ നിർമ്മാണം മനുഷ്യ ചരിത്രത്തിലെ നാഴികകല്ലാണ് .ഒരുപാട് ഗവേഷണങ്ങൾ ഇവിടെ നടക്കുന്നു ,പ്രത്യേകിച്ചും മെഡിക്കൽ രംഗത്തും മട്ടുപറ്റുപല രംഗങ്ങളിലും .ഏറ്റവും പ്രധാനം ചോവ്വയിലെക്കുള്ള വാതിൽ തുറക്കാൻ കഴിയും എന്നതാണ് .ഇപ്പോൾ ആകാശത്ത് ബഹിരാകാശനിലയമായി ISS നെക്കൂടാതെ മാറൊന്നുകൂടിയുണ്ട് .അത് ചൈനയുടെ Tiangong-1 എന്ന space station ആണ് .2011 സെപ്റ്റംബർ 29 ന് വിക്ഷേപിച്ച ഇതിൽ 2012 ജൂണ്‍ 18 നു Shenzhou 9 എന്ന വാഹനം dock ചെയ്തു, ആളെ ഇറക്കി ചൈന ലോകത്തെ ഞെട്ടിച്ചു കളഞ്ഞു .15 ദിവസത്തോളം 3 പേർ ഈ നിലയത്തിൽ താമസിച്ചിട്ടുണ്ട് .നമ്മുടെ ഇന്ത്യയ്ക്ക് എന്നാണു ഇതുപോലെ ഒന്ന് സാധിക്കുക?

Loading Conversation