#

ഉൽസാഹ് ടി എൻകൊത്തുനേരം : Jan 01, 2016

പങ്കു വെയ്ക്കൂ !

സെൻടെനിയൽ ബൾബ്‌


114 വർഷമായി പ്രകാശിച്ചു കൊണ്ടിരിക്കുന്ന വൈദ്യുത ബൾബ്‌ . കാലിഫോർണിയയിലെ ലിവർമോർ ഫയർ സ്റ്റേഷനിൽ ആണ് ഈ അത്ഭുത ബൾബ്‌ പ്രകാശിച്ചു കൊണ്ടിരിക്കുന്നത്.
ലിവർമോർ പവർ ആൻഡ്‌ വാട്ടർ കമ്പനിയുടെ ഉടമ ആയിരുന്ന ബെർനൽ 1901 ൽ ഫയർ ഡിപ്പാർട്ട്മെന്റ്നു സമ്മാനിച്ചതായിരുന്നു ഈ ബൾബ്‌ . യഥാർഥത്തിൽ ഒരു 60 വാട്ട് (30 ആണന്നും പറയപ്പെടുന്നു ) ബൾബ്‌ ആണെങ്കിലും ഇന്ന് 4 വാട്ടിൻറ പ്രകാശം മാത്രമേ നൽകുന്നുള്ളൂ. 1972 ൽ ട്രൈ വാല്ലി ഹെറാൾട് എന്ന ന്യൂസ്‌ പേപ്പറിൽ വന്ന വാർത്തയെ തുടർന്നാണ് ഈ അസാധാരണ ആയുസുള്ള ബൾബ്‌ ലോക ശ്രദ്ധയിൽ പെട്ടത് തുടർന്ന് ഗിന്നസ് വേൾഡ് റിക്കോർഡും ഇതിനു ലഭിക്കുകയുണ്ടായി.

#


1890 കളിൽ അഡോൾഫ് എ ചൈല്ലെറ്റ് ന്റെ (Adolphe Alexandre Chaillet) ഉടമസ്ഥതയിൽ ഉണ്ടായിരുന്ന Bryan-Marsh കമ്പനി ആണ് ഈ ബൾബ്‌ നിർമ്മിച്ചത് . ഈ ബൾബിന്റെ ജീവിത കാലയളവിൽ ഒരാഴ്ച്ച മാത്രമാണ് തുടച്ചയായി പ്രകാശിക്കാതെ ഇരുന്നത് കൂടാതെ ഏതാനം പ്രാവശ്യം മാറ്റി സ്ഥാപിച്ചപ്പോളും.
ഇന്ന് നാനാ ദേശത്തുനിന്നും വളരെ അധികം പേരാണ് ഈ ബൾബ്‌ കാണാൻ വന്നുകൊണ്ടിരിക്കുന്നത് 2015 ൽ 10,00,000 പ്രകാശിത മണിക്കൂറുകൾ പിന്നിടുകയും ചെയ്തു.വിവരങ്ങള്ക്ക് കടപ്പാട് : വിക്കിപീടിയ,dailymail.co.uk ,centennialbulb.org

Loading Conversation