#

കൊത്തുനേരം : Jan 01, 2016

പങ്കു വെയ്ക്കൂ !

വിവരാവകാശ അപേക്ഷകളും അപ്പീലുകളും ഇനി മുതല്‍ ഓണ്‍ലൈനില്‍ തയ്യാറാക്കി, ഇംഗ്ലീഷിലും മലയാളത്തിലും കേന്ദ്ര/കേരള സര്‍ക്കാരുകളിലേക്ക് അയക്കാം. വിവരാവകാശ നിയമം ജനകീയമാക്കുന്നതിന്റെ ഭാഗമായി ധനരാജിന്റെയും മഹേഷ് വിജയൻ്റെ യും നേതൃത്വത്തിലാണ് ( ഫെയ്സ് ബുക്ക് "വിവരാവകാശികൾ " ഗ്രൂപ്പ് അഡ്മിൻസ് ) RTI Online.IN എന്ന വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്. അപേക്ഷ അയക്കുവാന്‍ മികച്ച ഒരു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന വിവരാവകാശ പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആവശ്യം കേരള സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ്‌ പകരം ഇത്തരമൊരു സംരഭം തുടങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. മികച്ച രീതിയില്‍ അപേക്ഷ തയ്യാറാക്കി, ഡി.റ്റി.പി ചെയ്ത്, നിശ്ചിത സര്‍ക്കാര്‍ ഫീസടച്ച് അപേക്ഷ രജിസ്റ്റേര്‍ഡ് പോസ്റ്റായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ജോലികളും RTI Online.IN ചെയ്യുന്നതാണ്. മറുപടി നേരിട്ട് അപേക്ഷകന് ലഭിക്കും. അപേക്ഷ കമ്പ്യൂട്ടറില്‍ തയ്യാറാക്കുന്നതിനും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതിനും മറ്റുമുള്ള യഥാര്‍ത്ഥ ചിലവുകള്‍ മാത്രം ഈടാക്കിയാണ് RTI Online.IN വിവിധ സേവനങ്ങള്‍ നല്‍കുന്നത്.

ചികില്‍സാ ധനസഹായം, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എന്നിവ കിട്ടാതിരിക്കുക/വൈകുക, വിദേശത്ത് കുടുങ്ങിക്കിടക്കുക, തുടങ്ങി മാനുഷിക പരിഗണന ആവശ്യമായ എല്ലാ വിഷയങ്ങളിലും സൗജന്യമായി ആര്‍ക്കും RTI Online.IN വഴി വിവരാവകാശ അപേക്ഷകള്‍ നല്‍കാം. വിവരാവകാശ അപേക്ഷകളും അപ്പീലുകളും തയ്യാറാക്കുന്നതിന് പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും തികച്ചും സൌജന്യമായി RTI Online.IN നല്‍കുന്നതാണ്. പൊതുവായ നിരവധി വിവരാവകാശ അപേക്ഷകളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, അപേക്ഷകന്റെ സമയക്കുറവ് മൂലം, അപേക്ഷകന് വേണ്ടി RTI Online.IN അപേക്ഷ തയ്യാറാക്കി അയക്കുമ്പോള്‍ മാത്രമേ ചെറിയൊരു ഫീസ്‌ ഈടാക്കുകയുള്ളൂ. പകര്‍പ്പിനുള്ള ഫീസ്‌ അടയ്ക്കുന്നതിനുള്ള സംവിധാനവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഏകദേശം ആറു മാസത്തെ തുടര്‍ച്ചയായ ശ്രമഫലമായാണ്‌ RTI Online.IN തുടങ്ങാന്‍ സാധിച്ചിരിക്കുന്നത്.

ഈ സംരഭം മുന്നോട്ട് കൊണ്ട് പോകുന്നതിന് ചെറിയൊരു ഫീസ്‌ ഈടാക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി തീരുകയാണ്. ആവര്‍ത്തന സ്വഭാവമുള്ള വിഷയങ്ങളില്‍ വിവരാവകാശ അപേക്ഷ തയ്യാറാക്കി, പ്രിന്റ്‌ എടുത്ത്, രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതുള്‍പ്പെടെ എല്ലാ ചിലവുകളുമടക്കം: 99 രൂപ. ആവര്‍ത്തന സ്വഭാവമില്ലാത്ത വിഷയങ്ങളിലും നിയമ വിദഗ്ധരുടെ ഉപദേശം ആവശ്യമുള്ള സാഹചര്യത്തിലും വിവരാവകാശ അപേക്ഷ തയ്യാറാക്കി, DTP ചെയ്ത്, പ്രിന്റ്‌ എടുത്ത്, രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതുള്‍പ്പെടെ എല്ലാ ചിലവുകളുമടക്കം: 199 രൂപ. പൊതുവിഷയങ്ങളിലും 'വിവരാവകാശികള്‍' ഗ്രൂപ്പിന് വേണ്ടിയും ഉള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമായി തന്നെ തുടരുന്നതാണ്. എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം റവന്യൂ ടവറില്‍ ഒന്നാം നിലയില്‍ ഷോപ്പ് നമ്പര്‍ F-23 ആണ് RTI Online.IN -ന്റേയും വിവരാവകാശികളുടേയും ഓഫീസ് പ്രവര്‍ത്തിക്കുക. വെബ്‌സൈറ്റിന്റെ വിലാസം: http://rtionline.in

ഫോണ്‍: 9495 123434, 0484 4036622

[12/27/2015, 9:01 PM] Sarath.kollam.TEM Sarath.YEM: കേരളത്തിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും നടപ്പിലാക്കുന്നതും മുൻവർഷങ്ങളിൽ നടപ്പാക്കിയതുമായ പദ്ധതികൾ ഏതെല്ലാമെന്നു അറിയണോ? നിങ്ങൾ ചെയ്യേണ്ടതിത്ര മാത്രം: താഴെക്കാണുന്ന കണ്ണിയിൽ ഞെക്കി സാമ്പത്തിക വർഷവും പഞ്ചായത്ത്‌/ നഗരസഭയുടെ പേരും തെരഞ്ഞെടുക്കുക . വിവരങ്ങൾ നിങ്ങളുടെ കൈതുമ്പിൽ

http://plan.lsgkerala.gov.in/formulation/Public.asp

Loading Conversation