ശ്രീരാജ്
കൊത്തുനേരം : Jan 01, 2016

പങ്കു വെയ്ക്കൂ !

ഹാഷ് ടാഗുകൾ

ഇന്ന് സോഷ്യൽ മീഡിയകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. ആവശ്യത്തിനും അനാവശ്യത്തിന്നും എല്ലാം ഇന്ന് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നു. നല്ലൊരു ശതമാനം ആളുകൾ ഇതിന്റെ അർത്ഥവും ഉപയോഗവും വേണ്ടവിധം മനസ്സിലാക്കാതെ ഒരു style മാത്രമായും ഹാഷ് ടാഗ് ഉപയോഗിക്കുന്നു.


പണ്ട് ആൻഡ്രോയ്ഡ് ഫോണുകളും മറ്റ് വ്യാപകമാക്കുന്നതിന് മുൻപ് സാധാരണ ഫോണിന്റെ അവസാന ബട്ടൺ ആയിരുന്ന ഹാഷ് ബട്ടൺ മൊബൈൽ റീചാർജ് ചെയ്യുബോൾ രഹസ്യ നംബരുകൾ സർവീസ് പ്രൊവൈഡറിനും മറ്റ് അയക്കു ബോഴാണ് ഹാഷ് ബട്ടൺ ഉപയോഗിച്ചിരുന്നത്. അന്ന് അങനെ ഉപയോഗിച്ചിരുന്ന # ബട്ടൺ വളർന്ന് നമ്മൾ ഇന്ന് കാണുന്നഹാഷ് ടാഗ് എന്ന നിലയിലേക്ക് എത്തിയത് എങ്ങനെയെന്ന് ഒന്നു തിരിഞ്ഞ് നോക്കാം.
സോഷ്യൽ നെറ്റുവർക്കുകളിലും മൈക്രോ ബ്ലോഗുകളിലും ഒരു പ്രത്രേക തീം / ഉള്ളടക്കത്തിനെ ആസ്പദമാക്കിയുള്ള സന്ദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ലേബൽ അഥവാ മെറ്റാഡേറ്റാ ടാഗ് ആണ് ഹാഷ്ടാഗുകൾ.


ഡാറ്റകളുടെ ഡാറ്റയാണ് മെറ്റാഡാറ്റ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു സന്ദേശത്തിന്റെ പ്രധാന ഭാഗത്തോ വാക്കുകളുടെ മുന്നിലോ, സ്പേസ് ഇടാതെയുള്ള വാചകങ്ങളുടെ മുന്നിലോ അവസാനമോ # ചിഹ്നം ഉപയോഗിച്ച് കൊണ്ട് ഏതൊരു സോഷ്യൽ മീഡിയ ഉപഭോഗക്താവിനും ഹാഷ് ടാഗുകൾ നിർമിക്കാവുന്നതാണ്. നിങൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയുടെ സേർച്ച് ബാറിൽ ഒരു പ്രത്രേക ഹാഷ് ടാഗ് സേർച്ച് ചെയ്താൽ അതുമായി ബന്ധപ്പെട്ട് ആ മാദ്ധ്യമത്തിൽ വന്ന എല്ലാ പോസ്റ്റ് കളും / ടാഗുകളും കാണാവുന്നതാണ്.
ഹാഷ് ടാഗുകളുടെ ആവിർഭാവത്തിന് മുൻപ് ഹാഷ് സിംബലുകൾ "നബർ സൈൻ" എന്ന പേരിലും അറിയപ്പെട്ടിരുന്നു.നബർ സൈനുകൾ (#) വിവര സാങ്കേതിക വിദ്യയിൽ ചില പ്രത്രേക അർത്ഥങ്ങളെ എടുത്ത് കാണിക്കുന്നതിന്[ ഹൈലൈറ്റ്] ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്.1970 ൽ നബർ സൈൻ ( # ) PDP II എന്ന മിനി കബ്യൂട്ടറിന്റെ ഒരു തരം അസംബ്ലി ഭാഷ ആയിട്ട് ഉപയോഗിച്ചു. പിന്നീട് 1978 ൽ Brain kerninghan, Denniട Ritche എന്നിവർ C Programme എന്ന കമ്പ്യൂട്ടർ ഭാഷയുടെ നിർമ്മാണത്തിൻ # Symbol ഉപയോഗിയ്ക്കുക ഉണ്ടായി. തുടർന്ന് IRC (Internet Relay Chat ) എന്ന ടെക്സ്റ്റ് രൂപത്തിലുള്ള ആശയവിനിമയത്തിന്റെ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ഗ്രൂപ്പുകളെയും വിഷയങ്ങളെയും ലേബൽ ചെയ്യുന്നതിനായി # ഉപയോഗിച്ച് തുടങ്ങി.
।nternet Relay chat ലുള്ള # സിംബലുകളുടെ വർദ്ധിച്ച ഉപയോഗത്തിൽ നിന്നുള്ള പ്രേരണയാൽ ഗൂഗിളിന്റെ ഓപ്പൺ സോഷ്സ് ഉപദേശകനായ അമേരിക്കകാരൻ chriss messinna താത്പര്യമുളള / ജനപ്രിയമായ വിഷയങ്ങളെ ടാഗ് ചെയ്യുന്ന ഒരു സമാന ആശയം 2007 ൽ ട്വിറ്ററിൽ അവതരിപ്പിച്ചു. അദ്ദേഹമാണ് ആദ്യമായി ട്വീറ്ററിൽ ഒരു ഹാഷ് ടാഗ് പോസ്റ്റ് ചെയ്യുന്നത്.
how do You feel about using # (pound) for groups. As in # barcamp [msg] ?
--- Chriss messinna, Aug 23, 2007


2009-2010 ൽ നടന്ന ഇറാനിയൻ ഇലക്ഷൻ പ്രൊട്ടെ സ്റ്റുമായി ബന്ധപ്പെട്ടാണ് ഹാഷ് ടാഗുകൾ ട്വിറ്ററിൽ ഒരു റൈറ്റിംഗ് സ്റ്റൈലായി മാറുന്നത്.തുടർന്ന് വ്യാപകമായി ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ തുടങ്ങി. 2010 ൽ ട്വിറ്റർ തങ്ങളുടെ ഫ്രണ്ട് പേജിൽ Trending Topics എന്ന പേരിൽ പെട്ടെന്ന് ജനപ്രിയമാകുന്ന ഹാഷ് ടാഗുകൾ പ്രദർശിപ്പിക്കുന്ന ഒരു പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ഇന്ന് ഹാഷ് ടാഗുകൾ Instagram, facebook, Twitter തുടങ്ങിയ സോഷ്യൽ മീഡിയകളിലും ടെലിവിഷൻ വാർത്താ ചാനലുകളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചില പ്രത്രേക വിഷയങ്ങളിൽ പ്രതിഷേധം അറിയിക്കാനും, അനുഭാവം പ്രകടിപ്പിക്കാനും, ഐക്യദാർഡ്യം പ്രകടിപ്പിക്കാനും, ഇവൻറുകളെ പ്രോമോട്ട് ചെയ്യാനുമെല്ലാം ഹാഷ് ടാഗ് ഉപയോഗിക്കുന്നു. ഹാഷ് ടാഗുകളുടെ വർദ്ധിച്ച ഉപയോഗത്തെ തുടർന്ന് 2014 ൽ ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറി യിലും ഹാഷ് ടാഗ് ഇടം നേടി. ഏറ്റവും കൂടുതൽ പോപ്പുലറായ ഹാഷ് ടാഗുകൾ ഉള്ളത് ഇംഗ്ലീഷ് ഭാഷയിലാണ്. ജാപ്പനീസ്, അറബി,ചൈനീസ് തുടങ്ങിയ ഭാഷകളിലും ധാരാളം ജനപ്രിയ ഹാഷ് ടാഗുകൾ ഉണ്ട്.


‪#‎cannes2014‬ എന്ന ഹാഷ് ടാഗ് 2014 ലെ കാൻ ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാമിൽ പോപ്പുലറായ റ്റാഗ് ആണ്.
‪#‎worldcup2014‬ എന്നത് 2014 ലെ വേൾഡ് കപ്പുമായി ബസപ്പെട്ട് ട്വിറ്ററിൽ പോപ്പുലറായ ടാഗ് ആയിരുന്നു.
‪#‎childrensday2015‬ , ‪#‎letsfootball‬ , ‪#‎prayforparis‬ , ‪#‎modiinuk‬ തുടങ്ങിയവ സമകാലീനമായി ജനശ്രദ്ധ നേടികൊണ്ടിരിക്കുന്ന ഹാഷ് ടാഗുകൾ ആണ്. ഈ ഹാഷ് ടാഗുകളിൽ ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട് ഫേസ് ബുക്കിൽ വന്ന വിവിധ പോസ്റ്റുകൾ / ടാഗുകൾ കാണാവുന്നതാണ്.


റഫറൻസ്
1. Wikipedia
2. Hashtagify.com/

കടപ്പാട് ചരിത്രാന്വേഷികൾ

Loading Conversation