#

രജി ശങ്കർ
കൊത്തുനേരം : May 30, 2016

പങ്കു വെയ്ക്കൂ !


പുലയാടി മക്കൾക്ക്

പുലയനൊരു തെറിയായിരിക്കാം.

എന്നാൽ പുലയൻ തെറിച്ചവനല്ല.

തുണിയഴിച്ച് തലതെറിച്ച

തന്തയില്ലായ്മ ചതിച്ചുടച്ച

മഹാശിലകളാണ്.


വിത്തെറിയാതെ പുതുനിലത്തേക്ക് വാതിൽ തുറന്നിട്ട്,

കോണകം മുറുകെയുടുത്ത്,

അടിവാങ്ങിയടിവാങ്ങി നാണംകെട്ട നായപോൽ

കോലായിൽ മോങ്ങിമയങ്ങുന്നവൻ

പുലയനല്ല.


ആസനത്തിൽ വളർന്ന

ആൽമരത്തിൽകെട്ടിയ

ഊഞ്ഞാക്കട്ടലിൽ

ഉച്ഛിഷ്ടമുണ്ടുറങ്ങുന്നവൻ പുലയനല്ല.


തൊട്ടിത്തുണിക്കുള്ളിൽ

സ്വന്തം മുഖച്ചിത്രം വരച്ച്ചേർക്കാൻ.

മറവിയെടുത്തുടുത്തവൻ

പുലയനല്ല.


പുലയാടിമക്കളോട്:

പുലയനൊരു പുരുഷനാണ്.


ഇരുട്ടും വെളിച്ചവും

ഒരുപോലെ കോരിക്കുടിച്ച്

ആഴങ്ങളിൽനിന്നും

സ്വർഗ്ഗത്തെ പൊക്കിയെടുക്കുന്നവൻ.

പരദേശികളുടെ വിത്ത്

മുളപ്പിക്കാത്ത

അമ്മയ്ക്ക് പിറന്നവൻ !

Loading Conversation