#

ബാബു എം ജേക്കബ്
കൊത്തുനേരം : Jan 12, 2016

പങ്കു വെയ്ക്കൂ !

2015 ല്‍ പുറത്തിറങ്ങിയ കനേഡിയന്‍ ഐറിഷ് ചിത്രമാണ്, റൂം (മുറി )എമ്മ ഡോണോഗ്യൂവിന്റെ ഇതേ പേരിലുള്ള നോവലിന്റെ ദ്രിശ്യവിഷ്ക്കരമാണ് ചിത്രം.

അഞ്ചു വയസ്സുള്ള ജാക്കും അവന്‍റെ അമ്മയും ആണ് കഥാപാത്രങ്ങള്‍. ജാക്ക് ജനിച്ചപ്പോള്‍ മുതല്‍ ആ വീട്ടിലാണ് . ജാക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇറ്റ്സ് നോട്ട് ഹോം ഇറ്റ്സ് എ റൂം.

അതെ അതൊരു മുറി മാത്രമായിരുന്നു. അഞ്ചു വര്‍ഷമായി തടവില്‍ കഴിയുന്ന ജാക്കും അമ്മയും ആ മുറിയില്‍ നിന്നല്ലാതെ പുറത്തിറങ്ങിയിട്ടില്ല. ജാക്കിന് കൂട്ടായി അമ്മയും ടിവി യും. ജാക്കിന് മറ്റൊന്നിനെയും കുറിച്ച് അറിവില്ല. ഒന്നും റിയല്‍ അല്ല എന്നാണവള്‍ ധരിച്ചു വെച്ചിരിക്കുന്നത്. അവള്‍ക്കു അഞ്ചു വയസുള്ളപ്പോള്‍ മാത്രമാണ് അമ്മ അവളോടെ ധാരണകളെ തിരുത്തുന്നത്.


ജാക്ക് വളരെ ബുദ്ടിയുള്ള കുട്ടിയാണ്. ജാക്കിന് അഞ്ചു വയസ്സുവരെ അവളുടെ അമ്മ കാത്തിരിന്നു, അഞ്ചാം വയസ്സില്‍ അവള്‍ക്കു അഞ്ചാം പനിയാണെന്ന കള്ളം പറഞ്ഞു അവളുടെ മേല്‍ ചുടുവെള്ളം വെച്ച് ചൂടാക്കി അയാളോട് പറയുന്നു. എങ്ങനെ എങ്കിലും ഹോസ്പിറ്റലില്‍ ആക്കുവാന്‍. പക്ഷെ അയാള്‍ അത് ചെവി കൊണ്ടില്ല , പിറ്റേ ദിവസം ജാക്കിനെ അമ്മ ഒരു കാര്‍പെറ്റില്‍ പൊതിഞ്ഞു രക്ഷപെടുവാന്‍ പഠിപ്പിക്കുകയാണ്. അവള്‍ മരിച്ചതായി അഭിനയിച്ചു കൊണ്ട് അവളെ കളയുവാന്‍ അയാള്‍ പുറത്തേക്ക് കൊണ്ട് പോയി. ആദ്യമായി പുറം ലോകം കാണുന്ന അവള്‍ അമ്മ പറഞ്ഞത് ഓര്‍മ്മയില്‍ വെച്ച് ആദ്യം കണ്ട ആളോട് ഹെല്‍പ് ഹെല്‍പ് ഹെല്‍പ് മീ എന്ന് പറയുന്നു. തുടര്‍ന്ന് അയാള്‍ ജാക്കിനെ രക്ഷിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു, ജാക്ക് പറഞ്ഞു കൊടുത്ത വിവരങ്ങള്‍ അനുസരിച്ച് പോലിസ് ആ വീട് കണ്ടെത്തുകയും അമ്മയെ മോചിപ്പിക്കുകയും ചെയ്യുന്നു, തുടര്‍ന്ന് ജാക്കിന് മനുഷ്യരായി ഇടപഴുകാനുള്ള ബുദ്ദിമുട്ടുകളും പുറം ലോകം ആദ്യമായി കാണുന്ന കുട്ടിയുടെ അത്ഭുത പരവേശങ്ങളും ചിത്രം പറഞ്ഞു തരുന്നു.


തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്‌ റൂം. മികച്ച നടി മികച്ച ചിത്രം മികച്ച തിരകഥ എന്നിവക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമ നിര്‍ദ്ദേശം ലഭിച്ച ചിത്രത്തിന് മറ്റുധാരാളം അവാര്‍ഡുകളും ലഭിക്കുകയുണ്ടായി . ജാക്ക് ആയി അഭിനയിച്ച ജേക്കബ് മികച്ച പ്രകടനം ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നു. കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് റൂം .

5 /5

Loading Conversation