#

സജീവധ്വനി
കൊത്തുനേരം : Aug 25, 2016

പങ്കു വെയ്ക്കൂ !

#

ഏകലവ്യൻലംബോദരേട്ടന്റെ വീട്ട് മുറ്റത്ത്,

ഗദ - 2

അമ്പ് - കൊറേ

വില്ല്- 8

കീരിടം - 5

വാള് - 20 (10 ഒറിജനൽ )

ശൂലം - 20 (10 ഒറിജനൽ )

കത്തി - 23 (9 ഒറിജനൽ )

മുത്ത് മാലകൾ,

പള പള കുപ്പായങ്ങൾ,

കീരിടങ്ങൾ,

അരപ്പട്ടകൾ

കുന്ന് കൂടി കിടന്നു.ശോഭ യാത്ര

ആരംഭിക്കുന്നതിന്റെ അനൗൺസ്മെന്റ് വാഹനത്തിൽ

ഗണേശേട്ടൻ തകർത്ത് പെയ്തു

എത്ര വേഗാണ്

ശുചീന്ദ്രേട്ടൻ മുറ്റം നിറയെ

കൃഷ്ണൻ മാരെ കൊണ്ട് നിറച്ചത്.


ടാബ്ലോയിലെ

പുരാണ വേഷക്കാർ

ഭീമൻ,

അർജുനൻ,

ദുര്യോധനൻ,

ദ്രൗപതി,

ദ്രോണർ,

കൃഷ്ണൻ,

എല്ലാരും ആയുധങ്ങളുമെടുത്ത് റെഡിയായി.അപ്പോഴാണ്

മറ്റോൻ വന്നില്ലയെന്നത് ശ്രദ്ധയിൽ പെട്ടത്

ഇതാണ് അവറ്റകളുടെ കുഴപ്പം

ഒരു കൃത്യനിഷ്ഠയുമില്ല

സുധാകരൻ മാഷ് കലിപ്പായി."പോയി വിളിച്ചോണ്ട് വാടാ !"

ഭീമൻ സൈക്കിളുമേ പാഞ്ഞു.

അംബ്ദേക്കർ കോളനീന്ന്

ഏകലവ്യനെ പൊക്കി കൊണ്ട് വന്നു

കറുത്ത തുണി,

ബദാംമരത്തിന്റെയില കോർത്തിട്ടത്,

മുളംങ്കമ്പിന്റെ അമ്പ്,

" ഏകലവ്യൻ റെഡി ".ശുചിന്ദ്രേട്ടൻ വിളിച്ച് പറഞ്ഞു.വേഷക്കാരായ കുട്ടികൾ

മാത്രമായി

അവർ

നേരം പോക്കിന് പുരാണം കളിച്ചു

ഭീമനെ

ഏകലവ്യൻ പുറംങ്കാല്ക്ക് അടിച്ചു

അർജുനൻ

നിലത്ത് വീണ് കിടന്നു

ദ്രൗപതി

ഏകലവ്യന് വേണ്ടി കയ്യടിച്ചു

ഒന്നും ആലോചിച്ചില്ല

ദ്രോണർ ചോദിച്ചു

" വിരല് താടാ ചെക്കാ ! "

ഏകലവ്യൻ

" പോടാ പുല്ലേ " എന്നൊരു കാച്ച് കാച്ചി

അർജുനനും

ദുര്യോധനനും ചേർന്ന്

ഏകലവ്യനെ വട്ടം പിടിച്ചു

ഭീമൻ കാല് വളച്ച് പിടിച്ചു

(മുൻപെത്ത ഒറിജനൽ സാധനങ്ങളീന്ന്

ഒന്ന്

ഊരിയെടുത്തു)

(കളി കാര്യായി .. അഥവാ ചില കളികൾക്ക് നേരെ

ചില മുതിർന്നവർ കണ്ണടയ്ക്കും )

( എന്തൂട്ട്

അതേന്ന്

ആ ചെക്കന്റെ വിരൽ

അവർ

ശരിക്കും മുറിച്ചു കളഞ്ഞേനേന്ന്)


ലംബോദരേട്ടൻ

ഉറക്കെ വിളിച്ച് പറഞ്ഞു

ഘോഷയാത്രക്കുള്ള സമയായിട്ടാ

പ്രൈമറി

ഹെൽത്ത് സെന്ററിൽ

പതിനാല്

കുത്തിക്കെട്ടുമായി

ഏകലവ്യൻ

രാഖി പാടുള്ള കയ്യിലേക്ക്

നോക്കി കിടന്നു...
കടപ്പാട്.....

അവലംബം: ഇന്ദ്രേട്ടന്റെ ( ഇന്ദ്രൻ മച്ചാട് )

"വെളുത്ത ഘോഷയാത്രയിലെ കറുത്ത കഥ' "

എന്ന നാടകം

Loading Conversation