#

രജിശങ്കർ
കൊത്തുനേരം : Feb 16, 2016

പങ്കു വെയ്ക്കൂ !

ഹല്ലേലുയ്യ / - ബോബ്മാർലി

പരിഭാഷ: രജിശങ്കർ


കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുക;

എന്നാലത് വെറുതെയാവില്ലന്നെനിക്കറിയാം!

ഇതാ,

കാലം മാറുകയാണ്.

സ്നേഹം വീണ്ടും പൂക്കാനൊരുങ്ങുകയാണ്.

മഴത്തുള്ളികളിൽ കാറ്റിനെ മണത്ത് വരുന്ന വസന്തം,

നമ്മിൽ നിറയൗവ്വനത്തിൻറെ

ഓർമ്മ പകരുകയാണ്.


എന്നാലിപ്പോൾ

കരിമ്പ് കൃഷിയെ നനക്കുന്നത് മഴയല്ല;നെറ്റിയിലെ വിയർപ്പാണ്.

നമ്മുടെ നട്ടെല്ലിൻറെ സത്തയാണ്.

കടംകൊണ്ട കാലത്താണ്

നാം ജീവിക്കേണ്ടത്,

ഹല്ലേലുയ്യാകാലത്ത്!അതേ;ദേവസ്തുതിയുടെ കാലത്ത്.

കുഞ്ഞുങ്ങൾ പാടുന്നത് കേൾക്കുന്നില്ലേ?പുലർകാലത്തത്

ദേവസ്തുതിയാണ്.

ദേവസ്തുതിയുടെ കാലം !

അവർ പാടട്ടെ,

അവരെ കരയിക്കുകയരുത്.!

കുന്നുകളിൽ

ആട്ടിൻ പറ്റങ്ങൾ ചിതറിയിരിക്കുന്നു.

താഴ്വരയിലെവിടെയും അവയെ

കാണുമാറായിരിക്കുന്നു.ഇപ്പോൾ നാം

ഭാരങ്ങളോർത്ത് തളരുന്നുവെങ്കിലും

ഇതൊഴിഞ്ഞേ തീരൂ.!

ചുറ്റിക ചുഴറ്റുന്നതിൽനിന്നും

എല്ലാ ദുരിത കാലങ്ങളിൽ നിന്നും

വെളിയിൽ വന്നേ തീരൂ.!

ഒരുമയോടെ ജീവിക്കാൻ

നിങ്ങളെന്തേ ഞങ്ങളെ അനുവദിക്കുന്നില്ല?


മരച്ചില്ലയിലെ കിളികളേപ്പോലെ

സ്വതന്ത്രരാകാനാണ്

ഞങ്ങളാശിക്കുന്നത്.

കുട്ടികൾ പാടുകയാണ്.

നിങ്ങൾക്കത് കേൾക്കാം.

അവരെ കരയിക്കരുത്.

ദേവസ്തുതിയുടെ കാലം!

Loading Conversation