#

അജ്മൽ ഖാൻ
കൊത്തുനേരം : Jan 12, 2016

പങ്കു വെയ്ക്കൂ !

ഫാസിസ്റ്റ് വിരുദ്ധ മീറ്റിംഗ്

നമസ്കരിക്കാത്ത

റംസാനിൽ നോമ്പ് നോൽകാത്ത

ഹജ്ജിനു പോകാത്ത

തസ്ബീഹു ചൊല്ലാത്ത

സുന്നത്തുകളെടുക്കാത്ത

മൂത്രിച്ചാൽ കൃത്യമായി കാഴുകുക പോലും ചെയ്യാത്ത

ശരീരവുമായി ഞാനും ഫാസിസത്തിനെതിരെയുള്ള മീറ്റിങ്ങിനുപോയി.

പ്രവേശനക്കവാടത്തിൽ,


അവരെന്റെ പാന്റിന്റെ സിബ്ബഴിക്കാൻ ആവശ്യപെട്ടു.

മുറിച്ച എന്റെ ലിഗം കണ്ട അവർ,

ഇസ്ലാമിസ്റ്റ് എന്നുപറഞ്ഞ് എന്നെ തിരിച്ചയച്ചു.

Loading Conversation